അമ്മയുടെ കൈപ്പുണ്യം, നിങ്ങളുടെ വാതിൽക്കൽ.
ശുദ്ധവും മായംചേർക്കാത്തതുമായ വീട്ടുഭക്ഷണം സമീപവാസികളിൽ നിന്ന്

വീട്ടമ്മമാരുടെ പാചക അഭിരുചികളെയും അവരുടെ പ്രത്യേക രുചിക്കൂട്ടുകളെയും സുരക്ഷിതവും സ്ഥിരവുമായ വരുമാനമാക്കി മാറ്റുന്നതിനായി സമൂഹകേന്ദ്രീകൃതമായ കൂട്ടായ്മയിലൂടെ രൂപകല്പന ചെയ്ത ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആണ് അക്ഷയവാഹിനി. ഉപഭോക്താക്കൾക്ക് അവരുടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളതും മായംചേർക്കാത്തതും ശുചിത്വമാർന്നതും ചൂടേറിയതുമായ വീട്ടുഭക്ഷണം നൽകുകയാണ് ഞങ്ങളുടെ പ്രധാനലക്ഷ്യം. പാചകറാണിമാരായ പ്രാദേശിക വീട്ടമ്മമാരെയും സമീപത്തുള്ള ഉപഭോക്താക്കളെയും അക്ഷയവാഹിനിയിലൂടെ ബന്ധിപ്പിക്കുന്നതിനാൽ ഞങ്ങൾ വിളമ്പുന്ന ഓരോ ഭക്ഷണത്തോടൊപ്പം ഉപഭോക്താക്കളിൽ പുതുമ നിറഞ്ഞ അനുഭവവും 'അമ്മയുടെ കൈകളാൽ.
Read more about us >
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങാവുകയും, അവർക്ക് മികച്ച സാമ്പത്തികഭദ്രതയും സുരക്ഷിതത്വവും നൽകുകയെന്നതും ഞങ്ങളുടെ പ്രധാനദൗത്യമാണ്. ശുദ്ധവും ചൂടേറിയതും സ്നേഹനിബിഡവുമായ രുചികരമായ വീട്ടുഭക്ഷണം ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുകയെന്നതും ഞങ്ങളുടെ ദൗത്യമാണ്.
Read more about us >ഫ്രോസൺ അല്ലെങ്കിൽ പഴകിയ ഭക്ഷണം ഇല്ല (കാരണം വ്യവസായിക അടിസ്ഥാനത്തിൽ അല്ലാതെ വീട്ടമ്മമാരുടെ അടുക്കളയിലാണ് പാചകം)
ശുചിത്വമുള്ള വീട്ടടുക്കളകളിൽ നിന്ന് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ കണ്ടെയ്നറുകളിൽ (steel/foodgrade) ഡെലിവറി ചെയ്യുന്നതിനാൽ ഭക്ഷണം ചൂടോടെയും സുരക്ഷിതമായും നിലനിൽക്കുന്നു. ഇത് പരിസ്ഥിതിസൗഹൃദവും സുരക്ഷിതവും സുസ്ഥിരവുമാണ്. കൂടാതെ, പ്ലാസ്റ്റിക് ഉപയോഗവും ഭക്ഷ്യമാലിനീകരണവും ഒഴിവാക്കുന്നു.
വീട്ടമ്മമാർക്ക് സുസ്ഥിരവരുമാനം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
പ്രാദേശിക ഭക്ഷ്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യമാലിന്യം കുറയുന്നു. സ്തീകൾ നയിക്കുന്ന മൈക്രോ ബിസിനസ്സുകൾ വളരുന്നതോടൊപ്പം കുടുംബത്തിൽ ചിരി നിലനിർത്തുന്നു.
വീട്ടമ്മമാർക്ക് വലിയ നിക്ഷേപം ആവശ്യമില്ല. ദിവസേന/ആഴ്ചതോറുമുള്ള പേയ്മെന്റ് സംവിധാനം.
സുതാര്യമായ വരുമാനത്തെ കാണിക്കുന്ന ഡാഷ്ബോർഡ്. കുറഞ്ഞ ചിലവിൽ പ്രൊമോഷനോടെ കൂടുതൽ വളർച്ച നേടാനുള്ള ആത്മാർത്ഥമായ പിന്തുണ.


നിങ്ങളുടെ ഇൻവോയ്സ് വിശദാംശങ്ങൾ അടങ്ങിയ വാട്സ്ആപ്പ് സന്ദേശം ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുക.
Check >
ഒരു ചെറിയ ഫീസ് അടച്ചാൽ മതി. അത് പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ വാട്സ്ആപ്പിലേക്ക് നേരിട്ട് ഒരു ഇൻവോയ്സ് അയയ്ക്കും. കാത്തിരിക്കേണ്ടതില്ല, ആശയക്കുഴപ്പവുമില്ല.


Everything you need to know about becoming a vendor.
There's a small fee to get started. Once you pay, your invoice goes straight to your WhatsApp. No hidden costs, no surprises.
You keep the money from every order. No middleman taking a cut. Direct payment for your work.
After registration and payment are complete, you're in. Customers will find you and orders will come. Start cooking.
Upload it during registration. Show us what you cook best. That video is how customers get to know you.
Reach out to us anytime.